ad
Deshabhimani

സെൻസർ ബോർഡ് കട്ട് വീണ്ടും; അവിഹിതം സിനിമയിലെ 'സീത' വിളി ഭാഗം ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം

avihitham
വെബ് ഡെസ്ക്

Published on Oct 13, 2025, 03:02 PM | 1 min read

തിരുവനന്തപുരം: മലയാള സിനിമയിൽ വീണ്ടും സെൻസർ കട്ട് വിവാദം. പുരാണ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചതാണ് പുതിയ വിഷയം. സെന്ന ഹെഗ്ഡ സംവിധാനം ചെയ്ത അവിഹിതം ചിത്രത്തിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് ഇടപെട്ട് ഒഴിവാക്കി. സെൻസർ ബോർഡിന്റെ സമീപനം ആവിഷ്കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി ആണെന്ന രീതിയിൽ അണിയറ പ്രവർത്തകർ രംഗത്തെത്തി. സീത വിളി ഒഴിവാക്കി നായികയെ അവൾ എന്ന് വിശേഷിപ്പിച്ചാണ് സിനിമ പ്രദർശനം തുടരുന്നത്.


ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ വീര സംവിധാനംചെയ്യുന്ന ചിത്രമാണ് ഹാൽ ചിത്രത്തിന് കത്രിക വെച്ചത് ചർച്ചയാകുന്നതിനിടയിലാണ് അടുത്ത വിവാദം. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പടെ 15 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞത്. വെട്ടി മുറിക്കാത്ത ഹാൽ മൂവി ഞങ്ങൾക്ക് കാണണം എന്ന ആവശ്യവുമായി #wesupporthaalmovie #nilapadu' എന്ന സോഷ്യല്‍ മീഡിയയില്‍ കാമ്പയിൻ ആരംഭിച്ചു.


സെൻസർ ബോർഡിന്റെ ഇത്തരം നടപടിയിൽ സിനിമ പ്രവർത്തകർക്കിടയിലും ആരാധകർക്കിടയിലും ഒരേപോലെ വ്യാപക പ്രതിഷേധമാണുയരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home