ad
Deshabhimani

സംസ്ഥാന പാതയോരത്തെ മരങ്ങള്‍ മുറിച്ചുകടത്തിയ കേസ്; ജ്വല്ലറിയുടമ അറസ്റ്റില്‍

arrest
വെബ് ഡെസ്ക്

Published on Jan 07, 2025, 05:07 PM | 1 min read

കാഞ്ഞങ്ങാട് : സംസ്ഥാന പാതയോരത്തെ രണ്ട് പൂമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ പ്രതിയായ ജ്വല്ലറിയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.


കാഞ്ഞങ്ങാട്ടെ ഗിരിജ ജ്വല്ലറിയുടമ അജാനൂര്‍ കുശവന്‍ കുന്ന് മൊട്ടമ്മല്‍ വീട്ടിലെ എം സി മുരളീധരനെ(55)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ 16നും 20നും ഇടയില്‍ കിഴക്കുംകര കുശവന്‍കുന്നില്‍ സംസ്ഥാനപാതയോരത്തെ 40,000 രൂപ വില വരുന്ന രണ്ട് പൂമരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് മുരളീധരനെതിരായ കേസ്.


പൊതുമരാമത്ത് റോഡ്സ് വിഭാഗം കാഞ്ഞങ്ങാട് സെക്ഷന്‍ അസി. എഞ്ചിനീയര്‍ ചെറുവത്തൂരിലെ സി ബിജുവിന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കേസിലെ മറ്റ് പ്രതികളായ പുതുക്കൈ മോനാച്ചയിലെ എം നാരായണന്‍, കണ്ണോത്ത് ഹൗസില്‍ കെ എന്‍ ഗിരീഷ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home