Deshabhimani

print edition വിദ്യാർഥികൾക്കെതിരായ കേസ്‌ ന്യായീകരിക്കാനാകില്ല

K Rajan

കെ രാജൻ

വെബ് ഡെസ്ക്

Published on Oct 13, 2026, 01:31 AM | 1 min read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിനുനേരെയുണ്ടായ യൂത്ത്‌ കോൺഗ്രസ്‌ ആക്രമണത്തിന്റെ ചാനൽ വാർത്തകളുടെ തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന്‌ സിപിഐ നിയമസഭാ കക്ഷി നേതാവ്‌ കെ രാജൻ ആവശ്യപ്പെട്ടു. ഹോസ്‌റ്റലിൽ പന്തമെറിഞ്ഞവർക്കെതിരെ കേസെടുക്കാതെ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്‌ ന്യായീകരിക്കാനാകില്ല.


ഹോസ്‌റ്റലിനകത്തേക്ക്‌ പന്തമെറിഞ്ഞുണ്ടായ തീ അഗ്നിരക്ഷാസേനയെത്തിയാണ്‌ കെടുത്തിയത്‌. ഹോസ്‌റ്റലിൽ രാഷ്‌ട്രീയമില്ലാത്ത വിദ്യാർഥികളുമുണ്ട്‌. കേരള പൊലീസിൽ തമിഴ്‌നാട്ടിൽനിന്നുള്ളവരല്ലെന്ന്‌ ആഭ്യന്തരമന്ത്രി പറയുന്നതുകേട്ടു. കന്റോൺമെന്റ്‌ സിഐയും എസ്‌ഐയും നേരത്തെയും പൊലീസിലുള്ളവരാണ്‌. അന്നൊന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കാൻ തയ്യാറായിട്ടില്ല– രാജൻ പറഞ്ഞു. വിദ്യാർഥികളുടെ തലയ്‌ക്കടിച്ചും പരിക്കേറ്റവരുമായി പോയ ആംബുലൻസ്‌ തടഞ്ഞും പൊലീസും യൂത്ത്‌ കോൺഗ്രസും നടത്തിയ ആക്രമണം കേരളം കണ്ടതാണെന്ന്‌ ആർജെഡി അംഗം പി കെ പ്രവീൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home