print edition കോൺഗ്രസ് നേതാവിന്റെ ലൈംഗികാതിക്രമം; നടപടിക്കായി എൽഡിഎഫ് പ്രതിഷേധം ശക്തം

താമരശേരി: താമരശേരി പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുൻ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി അംഗവുമായ എ അരവിന്ദൻ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
വിഷയം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചചെയ്യണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
സംഭവം ഒതുക്കിതീർക്കുന്നതിന് സ്ഥിരംസമിതി ചെയർപേഴ്സന്റെ മുറിയിൽ അതിജീവിതയെ വിളിച്ചുവരുത്തി നേതാക്കൾ സമ്മർദം ചെലുത്തിയ സംഭവം ചർച്ചചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. താൽക്കാലിക ജോലി ലഭിക്കാൻ വഴിവിട്ട പലതും നടക്കുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നടന്ന താൽക്കാലിക നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലും യുവതിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ശനിയാഴ്ച പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്താൻ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.










0 comments