തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

Photo: Screengrab
തലശ്ശേരി : തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശികളായ ശ്രീജയുടെയും വിജേഷിന്റെയും കുഞ്ഞാണ് മരിച്ചത്.
ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ശസ്ത്രക്രിയ നേരത്തെ നടത്തിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാനാകുമായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് കുഞ്ഞിന്റെ അച്ഛൻ വിജേഷ് പറഞ്ഞു.










0 comments