ad
Deshabhimani

ദളപതിയുടെ പിറന്നാളിന് സൗജന്യ ബസ് യാത്രയൊരുക്കി ആരാധകർ

tvk bus free
വെബ് ഡെസ്ക്

Published on Jun 22, 2026, 03:37 PM | 1 min read

എലപ്പുള്ളി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ 52-ാം പിറന്നാളിനോടനുബന്ധിച്ച് യാത്രക്കാർക്ക് സൗജന്യ ബസ് യാത്രയൊരുക്കി ടിവികെ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റിയും വിജയ് ആരാധകരും. കഞ്ചിക്കോട് - രാമശ്ശേരി - എലപ്പുള്ളി റൂട്ടിലോടുന്ന അശ്വതി ബസിലാണ് തിങ്കളാഴ്ച മുഴുവനും പ്രായഭേദമന്യേ സൗജന്യ യാത്ര നൽകിയത്.


ബസിലെ വനിതാ കണ്ടക്ടറും വിജയ് ആരാധികയായ ചിത്രയാണ് യാത്രക്കാരെ ഈ വിവരം അറിയിച്ചത്. ബസിന് മുന്നിൽ വിജയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട്, സൗജന്യ യാത്രയെന്ന ബാനറും വെച്ചിരുന്നു. വിജയിയുടെ പാർട്ടിയായ ടിവികെ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റിയാണ് ഇത്തരമൊരു ആശയത്തിന് നേതൃത്വം നൽകിയത്. ഇതിനായി ബസിലെ ഒരു ദിവസത്തെ മുഴുവൻ ചിലവും കമ്മിറ്റി നൽകി. ഇന്ധനം, ബസിലെ ജോലിക്കാർക്കുള്ള വേതനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.


ഇതിനുപുറമെ എലപ്പുള്ളിയിൽ നാനൂറോളം പേർക്കുള്ള അന്നദാനവും ആരാധകർ നടത്തി. എലപ്പുള്ളി പാറയിൽ 10 കിലോയുടെ കേക്ക് മുറിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ പിറന്നാൾ ടിവികെ പ്രവർത്തകരും ആരാധകരും ചേർന്ന് ആഘോഷമാക്കിയത്.


എലപ്പുള്ളി റൂട്ടിലോടുന്ന 3 ബസുകളിൽ യാത്ര സൗജന്യമാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും ഇനിയുള്ള വർഷങ്ങളിലും വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ടിവികെ മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പ്രസാദ് പറഞ്ഞു. പാലക്കാട് ജില്ലയിലുടനീളം വിജയ് ആരാധകർ കേക്ക് മുറിച്ചും വിവിധ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയും ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home