ad
Deshabhimani

print edition പാഠപുസ്‌തക വിതരണം: സ്കൂൾ സൊസൈറ്റികളുടെ കുടിശ്ശിക എഴുതിത്തള്ളും

text books distribution
വെബ് ഡെസ്ക്

Published on Mar 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ സൊസൈറ്റികൾ സർക്കാരിന് നൽകാനുള്ള 54,75,644 രൂപയുടെ കുടിശ്ശിക എഴുതിത്തള്ളും. 2010-–11 മുതൽ 2017-–18 വരെയുള്ള അധ്യയന വർഷങ്ങളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്തതിൽ നൽകാനുള്ള കുടിശ്ശികയാണിത്. ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങി.


പുസ്തകങ്ങൾ വിറ്റഴിച്ച രേഖകൾ ഹാജരാക്കുകയോ പുസ്തകങ്ങൾ തിരിച്ചു നൽകുകയോ ചെയ്ത സൊസൈറ്റികളുടെ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെയും ധന വകുപ്പിന്റെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി മൂവായിരത്തിലധികം സ്കൂൾ സൊസൈറ്റികളാണുള്ളത്‌. ഓരോ സൊസൈറ്റിയുടെ കീഴിലും ശരാശരി അഞ്ച് സ്കൂളുകളുണ്ട്‌.


പാഠപുസ്തകങ്ങളുടെ അധിക സ്റ്റോക്ക് വിവരം വിദ്യാഭ്യാസ ഓഫീസർമാരെ നിശ്ചിത സമയത്തിനകം അറിയിക്കാതിരിക്കുകയോ രേഖകൾ കൈമാറുകയോ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home