ad
Deshabhimani

print edition പാഠപുസ്തക, യൂണിഫോം വിതരണം ഉദ്ഘാടനം 13ന്

text books distribution
വെബ് ഡെസ്ക്

Published on Feb 06, 2026, 02:00 AM | 1 min read


തിരുവനന്തപുരം

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക, യൂണിഫോം സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും.


പ്രാരംഭ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം സെപ്തംബറിൽ ആരംഭിച്ചിരുന്നു. 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിച്ചു. കെബിപിഎസിൽ ദിവസം മൂന്നുലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും. ഇക്കാര്യം വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home