ക്ഷേത്ര പരിസരത്ത് പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

നെയ്യാർ ഡാം(തിരുവനന്തപുരം): കള്ളിക്കാട് ഭദ്രകാളി ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്.രാവിലെ കാട് വൃത്തിയാക്കുന്ന ജോലിക്കായി എത്തിയ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രത്തിനടുത്ത് പഴയ സാധനങ്ങൾ കത്തിക്കുന്നതിനിടെ അതിനകത്തുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
സുരേഷ് (58) നാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.സ്ഫോടനത്തിൻറെ കാരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് എത്തിയ നെയ്യാർ ഡാം ഫയർഫോഴ്സ് സംഘം സാഹചര്യം നിയന്ത്രണ വിധേയമാക്കി.










0 comments