ad
Deshabhimani

പട്ടുതുണികൊണ്ട് സിസിടിവി മറച്ചു; കുന്നംകുളത്ത് 15 കിലോ തൂക്കമുള്ള പഞ്ചലോഹവി​ഗ്രഹം കവർന്നു

Heist in Kunnamkulam Makkalikkavu Temple

കവർച്ചനടന്ന തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രം, സിസിടിവി കാമറ പട്ടുതുണികൊണ്ട് മൂടിയനിലയിൽ

വെബ് ഡെസ്ക്

Published on Sep 11, 2026, 08:22 AM | 1 min read

തൃശൂർ: തൃശൂർ കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം. 15 കിലോ ​ഗ്രാം തൂക്കമുള്ള പഞ്ചലോഹവി​ഗ്രഹം കവർന്നു. തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രത്തിലായിരുന്നു മോഷണം. വെള്ളി പുലർച്ചെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.


സിസിടിവി പട്ടുതുണികൊണ്ട് മൂടിയിട്ടശേഷമായിരുന്നു മോഷണം. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ മറ്റ് സിസിടിവി കാമറകളും പരിശോധിക്കും. ദിവസങ്ങൾക്ക് മുൻപ് മക്കാലിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബക്ഷേത്രത്തിൽ 4 ​ഗ്രാം തൂക്കംവരുന്ന സ്വർണതാലിയും ഭണ്ഡാരങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home