ad
Deshabhimani

ചൂട്‌ ഉയർന്നുതന്നെ; ജാ​ഗ്രത പാലിക്കണം

temperature
വെബ് ഡെസ്ക്

Published on Apr 17, 2026, 06:56 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഞായർവരെ ഉയർന്ന താപനില തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെയും കൊല്ലത്ത്‌ 39 വരെയും കോട്ടയത്ത്‌ 38 വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ 37 ഡിഗ്രിവരെയും താപനില ഉയരും. സാധാരണയെക്കാൾ മൂന്ന്‌ ഡിഗ്രിവരെ അധികമാണിത്‌. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക്‌ സാധ്യതയുണ്ട്.


അൾട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.


ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.


ചർമ്മരോഗമുള്ളവർ, കാൻസർ രോഗികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപം അൾട്രാവയലറ്റ് പ്രതിഫലനം കൂടുതലായിരിക്കുമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home