ad
Deshabhimani

എൽഡിഎഫ് പ്രചാരണത്തിന് തേജസ്വി യാദവ് എത്തുന്നു; റാലികളിലും പങ്കെടുക്കും

Tejashwi Yadav

തേജസ്വി യാദവ്

വെബ് ഡെസ്ക്

Published on Mar 28, 2026, 09:07 PM | 1 min read

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിനായി ആർജെഡി ദേശീയ വർക്കിങ് പ്രസിഡന്റും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കേരളത്തിലെത്തും. ചൊവ്വാഴ്ച എത്തുന്ന തേജസ്വി ​മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുമെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അറിയിച്ചു.


31ന് രാത്രി ഏഴിന് പൊന്നാനി ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത് എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ അദ്ദേഹം സംസാരിക്കും. ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണന്റെ പ്രചാരണയോഗത്തിലും അഞ്ചരയ്ക്ക് വടകര മണ്ഡലത്തിൽ ഓർക്കാട്ടേരിയിൽ എം കെ ഭാസ്കരന്റെ പ്രചാരണയോഗത്തിലും 6.30ന് കൂത്തുപറമ്പ് മണ്ഡലത്തിൽ പാനൂരിൽ പി കെ പ്രവീണിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സംസാരിക്കും.


ഏപ്രിൽ രണ്ടിന് പകല്‍ 11ന് ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിതോടിൽ പി എ മുഹമ്മദ് റിയാസിന്റെ റാലിയിലും വൈകിട്ട് 4-ന് കൽപ്പറ്റ മണ്ഡലത്തിൽ പി കെ അനിൽകുമാറിന്റെ പൊതുയോഗത്തിലും 6.30-ന് മുക്കത്ത് ലിന്റോ ജോസഫിന്റെ പര്യടനത്തിലും തേജസ്വി പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home