ad
Deshabhimani

"ബിഹാർ ഒരുനാൾ കേരളമാകണം"; എൽഡിഎഫ് പ്രചാരണത്തിന് ആവേശമായി തേജസ്വി യാദവ് മലപ്പുറത്ത്

Tejashwi Yadav
വെബ് ഡെസ്ക്

Published on Apr 01, 2026, 04:41 PM | 1 min read

മലപ്പുറം: ബിഹാർ ഒരുനാൾ കേരളത്തെപ്പോലെ വികസിതമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വികസന കാര്യത്തിൽ കേരളം എന്നും ബിഹാറിന് ഒരു മാർഗദർശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ തേജസ്വി യാദവ് പ്രശംസിച്ചു. പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് പിണറായി സർക്കാർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.


കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ജനപക്ഷ വികസനവുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെപ്പോലും മാറ്റിയെഴുതാൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക വിപ്ലവം അനിവാര്യമാണ്.


ജാതിക്കെതിരായ പോരാട്ടത്തിൽ സംവരണം പ്രധാനമാണെന്നും മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന കാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സക്കീറിന്റെ വിജയത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും തേജസ്വി വ്യക്തമാക്കി.


കേരളത്തിൽ എൽഡിഎഫ് സർക്കാർ ഹാട്രിക് വിജയം നേടുമെന്നും പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home