ad
Deshabhimani

നിർത്തിയിട്ട ട്രെയിനിന് മുകളിൽനിന്ന്‌ സെൽഫി; ഷോക്കേറ്റ് 17കാരന്‌ ഗുരുതര പരിക്ക്‌

goods train

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 05, 2026, 09:05 AM | 1 min read

പയ്യോളി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന്‌ ഗുരുതര പരിക്ക്‌. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം കടപ്പുറം താരപറമ്പിൽ മുഹമ്മദ് സിനാൻ (17) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളി പുലർച്ചെ 12.45നായിരുന്നു അപകടം.


തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി ചിത്രീകരികരിക്കുന്നതിനിടെ കാലുതെന്നി വീഴാൻ പോയ സിനാൻ വൈദ്യുതി ലൈനിൽ കയറിപ്പിടിക്കുകയായിരുന്നു. വൈദ്യുതാഘാതത്താൽ പൊള്ളലേറ്റ് തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ‘ബേൺഡ് ഐസിയു'വിൽ ചികിത്സയിലാണ്. 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home