print edition സംഘപരിവാർ പരിപാടിയുമായി സാങ്കേതിക സർവകലാശാല


സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:00 AM | 1 min read
തിരുവനന്തപുരം : സംഘപരിവാർ സംഘടനയായ സ്വദേശി ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ ക്വിസ് മത്സരത്തിന് പിന്തുണയുമായി എപിജെ അബ്‌ദുൾകലാം സാങ്കേതിക സർവകലാശാല (കെടിയു). ‘സിവിലിയൻസ് മേസ് 8.0’ എന്ന ഇന്റർകോളീജിയറ്റ് എൻജിനീയറിങ് ക്വിസ് മത്സരത്തിന്റെ അക്കാദമിക് സഹായികൾ കെടിയുവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനു (എഐസിടിഇ)മാണ്. ശാസ്‌ത്ര, സാങ്കേതിക മേഖലയിലെ സംഘപരിവാർ സംഘടനയായ വിജ്ഞാന ഭാരതിയുടെ സംസ്ഥാനഘടകമാണ് സ്വദേശി ശാസ്‌ത്ര പ്രസ്ഥാനം . കെടിയുവിന്റെയും എഐസിടിഇയുടെയും ലോഗോ ഉൾപ്പെടുത്തിയാണ് പരിപാടിയുടെ അറിയിപ്പ്. എന്നാൽ, ഇതുമായി സഹകരിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചിട്ടില്ലെന്ന് സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര യുവജനകാര്യ മന്ത്രാലയവും കെടിയുവും സഹകരിച്ച് സിഇടിയിൽ നടത്തിയ "വികസിത് ഭാരത് യങ് ഡയലോഗ്' പരിപാടിയിൽ, കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. വന്ദേമാതരം മുഴുവനായി ആലപിക്കുകയുംചെയ്തു. മുസ്ലിം സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ വേദിയിൽവന്ന് അഭിപ്രായം പറയണമെന്ന് അധികൃതർ നിർബന്ധിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.









0 comments