ad
Deshabhimani

print edition വെബ്‌സൈറ്റ്‌ തകരാറ്‌: വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ് നഷ്‌ടപ്പെടുമെന്ന്‌ ആശങ്ക

e Grants Scholarship.jpg
avatar
സ്വന്തം ലേഖകൻ

Published on Jul 15, 2026, 12:01 AM | 1 min read

ആലപ്പുഴ: വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാൻ അപേക്ഷ നൽകേണ്ട ഇ–ഗ്രാന്റ്‌സ്‌ 3.30 സിംഗിൾ വിൻഡോ സ്‌കോളർഷിപ്‌ പോർട്ടലിന്റെ തകരാറ്‌ കാരണം പിന്നാക്കവിഭാഗത്തിൽപ്പെട്ട സ്‌കൂൾക്കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം പ്രതിസന്ധിയിൽ. ഒരാഴ്‌ചയിലധികമായി ലോഗിൻ ചെയ്‌ത്‌ വിശദാംശങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന്‌ അധ്യാപകർ പറയുന്നു.


ബുധനാഴ്‌ചയാണ്‌ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജില്ലയിൽ 18,000 ലേറെ വിദ്യാർഥികളെയാണ്‌ ഇത്‌ ദോഷകരമായി ബാധിക്കുന്നത്‌. വെബ്‌സൈറ്റിലെ സാങ്കേതികതകരാർ ശ്രദ്ധയിൽപ്പെട്ടിട്ട്‌ ഒരാഴ്‌ചയോളമേ ആയിട്ടുള്ളൂ എങ്കിലും ഒന്നരമാസത്തോളമായി ഇതിൽ പല വിവരങ്ങളും ലഭ്യമായിരുന്നില്ലെന്ന്‌ അധ്യാപകർ പറഞ്ഞു. അതിനാൽ സ്‌കോളർഷിപ്‌ അടക്കമുള്ളവയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല.


ഒബിസി, ഒഇസി വിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസ്‌ വിദ്യാർഥികൾക്കാണ്‌ പ്രീമെട്രിക്‌ സ്‌കോളർഷിപ്‌ ലഭിക്കുന്നത്‌. സമുദായം, വരുമാനം തുടങ്ങിയവ വ്യക്‌തമാക്കിയ സർട്ടിഫിക്കറ്റുകൾ സ്‌കൂളുകളിലെ പ്രധാനാധ്യാപകരാണ്‌ പോർട്ടലിൽ നൽകേണ്ടത്‌. വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ ശ്രമിക്കുന്പോൾ ‘ഇൻവാലിഡ്‌’ എന്ന സന്ദേശമാണ്‌ വരുന്നത്‌. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ സ്‌കോളർഷിപ് ആനുകൂല്യങ്ങൾ നഷ്‌ടപ്പെടാൻ ഇടയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home