print edition അധ്യാപകർ സോഷ്യലിസ്റ്റ് ബോധം കാത്തുസൂക്ഷിക്കുക: കെ കെ ശൈലജ

എകെജിസിടി വനിതാ സബ് കമ്മിറ്റി സംസ്ഥാനതല പ്രവർത്തനോദ്ഘാടനം മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: മുതലാളിത്ത ചൂഷണ വ്യവസ്ഥകൾ നിറഞ്ഞ ലോകത്ത് അധ്യാപകർ സോഷ്യലിസ്റ്റ് ബോധം കാത്തുസൂക്ഷിക്കണമെന്ന് മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ശൈലജ. അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ് (എകെജിസിടി) വനിതാ സബ് കമ്മിറ്റി സംസ്ഥാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം എകെജിസിടി ഭവനിൽ നിർവഹിക്കുകയായിരുന്നു.
കമ്യൂണിസ്റ്റ്–സോഷ്യലിസ്റ്റ് ആശയങ്ങളാണ് പണ്ടുമുതൽ നിലനിന്നിരുന്ന അസമത്വങ്ങളെ ഇല്ലാതാക്കാൻ സഹായിച്ചത്. സ്‌ത്രീകൾക്ക് ഇന്നുകാണുന്ന നിലയിലെങ്കിലും പ്രാതിനിധ്യം ലഭിക്കാൻ ഇടയാക്കിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിയ സമരങ്ങളുടെകൂടി ഭാഗമായാണ്.
അന്ധവിശ്വാസങ്ങളെയും മേധാവിത്വ ചിന്തകളെയും തകർത്ത് ശാസ്‌ത്രബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു.
എകെജിസിടി സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ജി ഗായത്രി ദേവി അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദ് റഫീഖ്, സി ആർ രജിത, ടി എസ് പ്രീത എന്നിവർ സംസാരിച്ചു.










0 comments