ad
Deshabhimani

print edition ഫോൺ ഉപയോഗത്തിന് വിലക്ക്

Mobile Phone

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 12:00 AM | 1 min read

തിരുവനന്തപുരം : കുട്ടികൾക്ക്‌ പുറമെ അധ്യാപകർക്കും സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്‌ വിലക്ക്‌. ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നില്ലെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്ന്‌ കാസർകോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കി. അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സമൂഹമാധ്യമത്തിൽ ഇടപെടുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home