Deshabhimani

print edition 18 അധ്യാപക തസ്തികയുടെ മാത്രം റാങ്ക് പട്ടിക നീട്ടൽ; ചട്ടവിരുദ്ധമെന്ന് 
പിഎസ്‍സി

PSC SATHEESAN
avatar
എസ് കിരൺബാബു

Published on Sep 15, 2026, 01:26 AM | 1 min read

തിരുവനന്തപുരം: പതിനെട്ട് അധ്യാപക തസ്തികളിലേക്കുള്ള റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടാനുള്ള മന്ത്രിസഭാ യോഗതീരുമാനം ചട്ടവിരുദ്ധമാണെന്ന്‌ പിഎസ്‍സി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി ബോർഡ്‌ യോഗം തീരുമാനിച്ചു.


18 കാറ്റഗറികളിലായി സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക തസ്തികകളുടെ പട്ടികകൾ ആറ് മാസം നീട്ടാനാണ്‌ സർക്കാർ പിഎസ്‍സിക്ക് നൽകിയ ശുപാർശ. എന്നാൽ, ഒരു നിശ്ചിത കാലയളവിലെ റാങ്ക് പട്ടിക നീട്ടുമ്പോൾ അധ്യാപക തസ്തികകൾക്ക് മാത്രമായി ഇളവ് നൽകാൻ ചട്ടത്തിൽ വ്യവസ്ഥയില്ല.


നിയമപരമായ സാധുതയില്ലെന്ന് അറിഞ്ഞിട്ടും പൊള്ള വാഗ്ദാനം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്യോഗാർഥികളെ വഞ്ചിക്കുകയായിരുന്നു. സർക്കാർ നൽകിയ ശുപാർശയിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പിന്നീട് മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. പിഎസ്‌സിയുമായി ചർച്ച നടത്തി തുടർനടപടി സ്വീകരിക്കുമെന്ന്‌ പറഞ്ഞെങ്കിലും ഇതുവരെ അത്തരമൊരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. തുടർനിർദേശങ്ങൾ നൽകാതെ തടിയൂരാനാണ് സർക്കാരിന്റെ ശ്രമം.


ചട്ടപ്രകാരം ഒരു നിശ്ചിത കാലയളവിലെ ഒരു റാങ്ക്പട്ടിക നീട്ടുമ്പോൾ ആ കാലയളവിൽ കാലാവധി പൂർത്തിയാകുന്ന മറ്റ് തസ്തികകളുടെ പട്ടികകളും നീട്ടണം. ഈ കാലയളവിൽ വിവിധ ജില്ലകളിലായി എണ്ണൂറിലേറെ പട്ടികകളുടെ കാലാവധി അവസാനിക്കുന്നുണ്ട്. ഇത്രയും പട്ടിക നീട്ടിയാൽ വരാനിരിക്കുന്ന റാങ്ക് പട്ടികകളിലെ നിയമനസാധ്യത അട്ടിമറിക്കപ്പെടും.


ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമനം നടത്താതെ പട്ടികകൾ നീട്ടിയത് ഹൈക്കോടതി റദ്ദാക്കിയ ചരിത്രമുണ്ട്. ഇത്തരം കോടതിവിധികളും നിയമവശങ്ങളും സർക്കാർ അവഗണിക്കുകയാണ്‌. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം വകുപ്പുകളിലെ ഒഴിവ്‌ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുകയാണ്. അധികാരത്തിൽ വന്നയുടൻ ആഗസ്ത് 31-നകം കാലാവധി തീരുന്ന എസ്ഐ ഉൾപ്പെടെയുള്ള പട്ടികകൾ മൂന്ന് മാസം നീട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home