കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമണം; അധ്യാപകൻ മരിച്ചു

കടന്നല്‍ കുുത്തേറ്റ് മരിച്ച അധ്യപകന്‍ വിജയന്‍
കാസർകോട്: കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ബളാന്തോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ പണിക്കാരാടൊപ്പം കാട് വെട്ടിത്തെളിക്കാൻ വിജയനും ഇറങ്ങുകയായിരുന്നു.
മൺപുറ്റിൽ കൂടു കൂട്ടിയ കടന്നലുകളാണ് കൂട്ടത്തോടെ ഇളകിയത്. വിജയനും തൊഴിലാളികളായ നാലുപേർക്കും കടന്നലിന്റെ കുത്തേറ്റു. ഉടൻ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അധ്യാപകൻ വിജയന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് നാലു പേർ ചികിത്സയിൽ തുടരുകയാണ്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുരയായിരുന്നു വിജയൻ.










0 comments