ad
Deshabhimani

print edition വാനിൽ ചെങ്കൊടി 
പറക്കിത് പാര്

tamilnadu cpim

പത്മനാഭപുരം മണ്ഡലത്തിലെ മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സിപിഐ എം സ്ഥാനാർത്ഥി ആർ ചെല്ലസ്വാമിയുടെ പരസ്യ പ്രചരണ കൊട്ടിക്കലാശത്തിൽ നിന്ന്

avatar
എസ് കിരൺബാബു

Published on Apr 23, 2026, 12:01 AM | 1 min read

തക്കല : ‘പറക്കിത് പാര് പറക്കിത് പാര് ചെങ്കൊടി വാനിൽ പറക്കിത് പാര്... പണത്തെ വച്ച് അരസിയൽ ചെയ്യും ബിജെപിക്ക് ഇന്ത മണ്ണിൽ ഇടമില്ല' മുദ്രാവാക്യത്തിന്റെ ഇടിമുഴക്കം..... ആകാശത്തിന് ചുവപ്പുപകർന്ന് ഒരായിരം കൊടികൾ. ആവേശം തിങ്ങിയ പാതകളിലൂടെ യുവാക്കളും സ്ത്രീകളും കുട്ടികളും ഒഴുകിയെത്തി. ചൊവ്വാഴ്‌ച പത്മനാഭപുരത്തെ സിപിഐ എം സ്ഥാനാർത്ഥി ആർ ചെല്ലസ്വാമിയുടെ ഇറുതി പ്രചാരത്തിൽ (പരസ്യ പ്രചാരണത്തിന്റെ സമാപനം ) തക്കലയിലെ കാഴ്‌ചകൾ ഇതായിരുന്നു.


ബുധനാഴ്‌ച നിശബ്‌ദ പ്രചാരണത്തിലും ചെല്ലസ്വാമി അവസാനഘട്ട വോട്ടുറപ്പിക്കാൻ മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തി. പത്മനാഭപുരത്ത്‌ വർഗീയ പ്രചാരണങ്ങളൊന്നും ഏശാതെപോയതിന്റെ പരുങ്ങലിലാണ്‌ ബിജെപി- എഐഡിഎംകെ സഖ്യം. വിജയ്‌യുടെ ടിവികെയ്ക്കും ഒരു സ്വാധീനവും ഉണ്ടാക്കാനായില്ല. തിങ്കളാഴ്ച കുലശേഖരത്ത്‌ നടന്ന തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്തു. ആയിരങ്ങളാണ്‌ കൺവെൻഷനിലേക്കെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home