print edition തളിപ്പറമ്പിൽ കോൺഗ്രസ് വിമതൻ ഉറച്ചുതന്നെ

കൊയ്യം ജനാർദനൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.
തളിപ്പറമ്പ് : എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ശ്രമിച്ചിട്ടും പിന്മാറാതെ തളിപ്പറന്പിലെ യുഡിഎഫ് വിമത സ്ഥാനാർഥി കൊയ്യം ജനാർദനൻ. കെപിസിസി അംഗമായ ജനാർദനന് ടെലിവിഷനാണ് ചിഹ്‌നം. കോൺഗ്രസുകാരുടെയും യുഡിഎഫ് പ്രവർത്തകരുടെയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനാണ് പോരാട്ടമെന്നും യഥാർഥ കോൺഗ്രസുകാരുടെ പ്രതിനിധി താനാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച വാർത്താസമ്മേളനവും നടത്തുന്നുണ്ട്. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണച്ചതിൽ പ്രതിഷേധിച്ചാണ് ജനാർദനൻ സ്ഥാനാർഥിയായത്. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ജനാർദനനെ കോൺഗ്രസ് പുറത്താക്കി.









0 comments