ad
Deshabhimani

യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; ടെയ്ലർ അറസ്റ്റിൽ

Sexual Assault case

അറസ്റ്റിലായ കെ കെ മുസ്തഫ (Photo: Screengrab)

വെബ് ഡെസ്ക്

Published on May 22, 2026, 10:42 PM | 1 min read

കോഴിക്കോട്: തുണി തയ്ക്കാൻ കൊണ്ടുവന്ന യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ടെയ്ലർ അറസ്റ്റിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മൽ വീട്ടിൽ കെ കെ മുസ്തഫ(55)യാണ് പൊലീസിന്റെ പിടിയിലായത്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുന്ദമംഗലം സ്വദേശിനിയായ യുവതി ടൈലറിങ് സ്ഥാപനത്തിൽ തയ്ക്കാൻ കൊടുത്ത ഡ്രസ്സ് വാങ്ങിക്കുന്നതിനായി എത്തിയ സമയം സ്ഥാപനത്തിന്റെ ഉടമസ്ഥനായ പ്രതി ലൈംഗിക ഉദ്യേശ്യത്തോടെ യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home