print edition എൽഡിഎഫ് തുടരണം ; ടി പത്മനാഭന്റെ വീഡിയോ വൈറൽ

തിരുവനന്തപുരം
എന്തുകൊണ്ട് എൽഡിഎഫ് ഭരണം തുടരണമെന്നതിന് കൃത്യമായ മറുപടി നൽകി മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞ വീഡിയോ വൈറൽ. ‘‘ സമീപകാലത്ത് കേരളത്തിന്റെ വികസന മേഖലയിൽ ഉണ്ടായിട്ടുള്ള ചലനങ്ങൾ അഭൂതപൂർവ്വമാണ്. വിദ്യാലയങ്ങൾ, റോഡുകൾ, ആശുപത്രികൾ, വായനശാലകൾ ഇങ്ങനെ പല പല മേഖലകളിലും അത്ഭുതകരമായ മാറ്റങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇതിന്റെ കാരണം അന്വേഷിച്ചുചെന്നാൽ, നാമെത്തുക ഇന്നത്തെ ഗവൺമെന്റിന്റെ തലപ്പത്ത്, ഇൗ വികസനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിലേക്കായിരിക്കും.
നിശ്ചയ ദാർഢ്യത്തോടെ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളാണ് ഇൗ പുരോഗമനപരമായിട്ടുള്ള വളർച്ചയിലേക്ക് നമ്മുടെ നാടിനെ എത്തിച്ചിട്ടുള്ളത് ’’ – ടി പത്മനാഭൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം ഇൗ വീഡിയോ തലമുറഭേദമന്യേ ഏറ്റെടുത്തിരിക്കയാണ്.










0 comments