ഇ പി ജീവിച്ചിരിക്കുന്ന രക്തസാക്ഷി; വധശ്രമത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം: ടി പത്മനാഭൻ

ഇ പി ജയരാജന്റെ " ഇതാണെന്റെ ജീവിതം " പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ടി പത്മനാഭനു നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സുമേഷ് കോടിയത്ത്
കണ്ണൂർ: ജീവിക്കുന്ന രക്തസാക്ഷിയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെന്ന് കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. തന്റെമേലുണ്ടായ വധശ്രമത്തിന്റെ തെളിവുകളുമായാണ് അദ്ദേഹം ജീവിക്കുന്നതെന്നും ഇ പിയുടെ ആത്മകഥ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി ടി പത്മനാഭൻ പറഞ്ഞു.
സാധാരണ മരിച്ചവരെയാണ് രക്തസാക്ഷിയെന്ന് പറയുന്നത്. എന്നാൽ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇ പി. അദ്ദേഹത്തിനുമേലുണ്ടായ വധശ്രമവും ആരാണ് അതിനു പിന്നിലെന്നും എല്ലാവർക്കും അറിയുന്നതാണ്. അതൊന്നും മൂടിവയ്‌ക്കാൻ കഴിയുന്നതല്ല.
ഇ പി ജയരാജന്റെ ആത്മകഥയുടെ തലക്കെട്ടിന് വലിയ പ്രാധാന്യമുണ്ട്. ഇ പിയുടേതാണെന്നുപറഞ്ഞ് മറ്റൊരു ആത്മകഥ കട്ടൻ ചായയെയും പരിപ്പുവടയെയും പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ അതല്ല; ഇതാണെന്റെ ജീവിതം എന്ന കാര്യം ഇൗ ആത്മകഥയിലൂടെ ഇ പി പറയുകയാണെന്നും ടി പത്മനാഭൻ പറഞ്ഞു.










0 comments