Deshabhimani

print edition ടി ജി മോഹൻദാസിന്റെ ജാമ്യം; കളിച്ചത്‌ സർക്കാർ

t g mohandas cochi
avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : വിദ്യാർഥികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ചെയ്‌ത ആർഎസ്‌എസ്‌ നേതാവ്‌ ടി ജി മോഹൻദാസിന് ജാമ്യം ലഭിച്ചത് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ അറിവോടെ. കോടതിയിൽ പൊലീസും പ്രോസിക്യൂഷനും നടത്തിയ കള്ളക്കളികൾ വ്യക്തമാക്കുന്നത്‌ ആർഎസ്‌എസ്‌ –സർക്കാർ ഡീൽ. മോഹൻദാസിനെ കസ്‌റ്റഡിയിൽ എടുത്തത്‌ മുതൽ റിമാൻഡ്‌ റിപ്പോർട്ടിൽവരെ പൊലീസ്‌ ബോധപൂർവം പിഴവുകൾ വരുത്തിയത്‌ ഉന്നതരിൽനിന്നുള്ള നിർദേശ പ്രകാരമാണെന്ന് വ്യക്തം. കോടതി പൊലീസിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയതോടെ ഗൂഢാലോചന കൂടുതൽ വെളിപ്പെട്ടു.


ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വളഞ്ഞുവച്ച്‌ വെടിവച്ചുകൊല്ലണം, പെൺകുട്ടികൾ ബാലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണ്‌ എന്നാണ്‌ മോഹൻദാസ്‌ സ്വന്തം യുട്യൂബ്‌ ചാനലിലൂടെ പറഞ്ഞത്‌. പരസ്യമായ കലാപാഹ്വാനവും സ്‌ത്രീത്വത്തെ അവഹേളിക്കലും ഉണ്ടായെങ്കിലും പൊലീസ്‌ സ്വമേധയാ കേസെടുത്തില്ല. പരാതി ലഭിച്ചപ്പോൾ നാല്‌ ദിവസം വൈകിപ്പിച്ചു. ഒടുവിൽ കേസെടുത്തു. എന്നാൽ ചോദ്യം ചെയ്യലോ അറസ്‌റ്റോ ഉണ്ടായില്ല. ഇത്‌ വിവാദമായതോടെ 11 ദിവസം കഴിഞ്ഞ്‌ കസ്‌റ്റഡിയിലെടുത്തു. 12–ാം ദിവസം അറസ്‌റ്റ്‌ ചെയ്‌ത്‌ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ ഹാജരാക്കുകയായിരുന്നു.


നോട്ടീസ്‌ നൽകാതെയാണ്‌ കസ്‌റ്റഡിയിൽ എടുത്തതും അറസ്‌റ്റ്‌ ചെയ്‌തതും. ഇത്‌ പൊലീസ്‌ ആസൂത്രണം ചെയ്തതാണ്‌. ജാമ്യം നൽകാൻ കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇ‍ൗ വീഴ്‌ചയാണ്‌. നോട്ടീസ്‌ നൽകിയാൽ ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. അതിനിടെ, കോടതി നിർദേശ പ്രകാരം ടി ജി മോഹൻദാസ്‌ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന്‌ മുമ്പിൽ ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home