Deshabhimani

print edition ടി ജി മോഹൻദാസിന്റെ ജാമ്യം; സർക്കാർ– ബിജെപി ഡീലിന്റെ ഭാഗമെന്ന്‌ പരാതിക്കാരൻ

T G Mohandas
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ഡൽഹി ജന്തർമന്തറിൽ സമരംചെയ്‌ത വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസിന്‌ ജാമ്യംകിട്ടിയത്‌ ആഭ്യന്തര വകുപ്പും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമെന്ന്‌ പരാതിക്കാരനായ അഡ്വ. അബ്ദുൽ ഖാസിം. നോട്ടീസ് നൽകി അറസ്റ്റ് ചെയ്യണമെന്ന് അറിയാത്തവരല്ല പൊലീസ്. ജാമ്യം ലഭിക്കാൻ സർക്കാർ പഴുതൊരുക്കി. ബിഎൻഎസ്‌ 75 അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ തയ്യാറായില്ല. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥയ്‌ക്ക്‌ അനുസരിച്ചുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തയ്യാറാകണം. നിയമനടപടികൾ തുടരുമെന്നും മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹർജി നൽകുമെന്നും അബ്ദുൽ ഖാസിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംജത്‌ കണിയാപുരം, ഇംതിയാസ്‌ തൊളിക്കോട്‌ എന്നിവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home