print edition ഉത്തരേന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്നു : സയീദ് അക്തർ മിർസ

തിരുവനന്തപുരം
ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തിപ്രാപിക്കുകയാണെന്ന് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്ടർ സയീദ് അക്തർ മിർസ. ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകൾ ഉപയോഗിച്ചും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ശാസ്ത്രീയ ചിന്തയ്ക്കും സത്യത്തിനും സ്ഥാനമില്ല. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെല്ലാമെന്നത് ഇവിടത്തെ ജനാധിപത്യത്തിന്റെ വലിയ വിജയമാണ്.
യുപി, ബിഹാര്‍, മഹാരാഷ്ട്ര, എന്തിനേറെ ഡല്‍ഹിയില്‍പോലും ഇതു സാധ്യമല്ല. വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിന്റെ വാതിലിലും മുട്ടുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.










0 comments