ad
Deshabhimani

സ്വരാജ്‌ മാധ്യമ പുരസ്‌കാരം ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി വി ജീജോയ്‌ക്ക്‌

jeejo

പി വി ജീജോ

വെബ് ഡെസ്ക്

Published on Feb 17, 2025, 05:20 PM | 1 min read

തിരുവനന്തപുരം: ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി വി ജീജോയ്‌ക്ക്‌ അച്ചടി വിഭാഗത്തിൽ തദ്ദേശ വകുപ്പിന്റെ സ്വരാജ്‌ മാധ്യമ പുരസ്‌കാരം. ‘മാലിന്യമല്ല മാണിക്യം’ എന്ന വാർത്തയാണ്‌ പ്രത്യേക പരാമർശത്തിന്‌ അർഹനാക്കിയത്‌. എം കെ സുരേഷ്‌ (മാതൃഭൂമി), എസ്‌ ആർ പ്രവീൺ (ദി ഹിന്ദു) എന്നിവർക്കാണ്‌ ഈ വിഭാഗത്തിൽ പുരസ്‌കാരം. ഷില്ലർ സ്റ്റീഫനും (മലയാള മനോരമ) പ്രത്യേക പരാമർശം ലഭിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ സുർജിത്ത്‌ അയ്യപ്പത്ത്‌ (24 ന്യൂസ്‌) ആണ്‌ പുരസ്‌കാരം, അഖില നന്ദകുമാർ (ഏഷ്യാനെറ്റ്‌) പ്രത്യേക പരാമർശവും ലഭിച്ചു. വിജയികൾക്ക്‌ 25,000 രൂപയും മെമന്റോയും പ്രശസ്തി പത്രവും ലഭിക്കും. പ്രേത്യേക പരാമർശത്തിന്‌ 10,000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമാണ്‌ ലഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home