ad
Deshabhimani

കൂട്ടുകാരുടെ ‘സർപ്രൈസ്‌’, ഗുണ്ട്‌ പൊട്ടിച്ച്‌ ആഘോഷം; വധു ബോധംകെട്ടുവീണു

wedding
വെബ് ഡെസ്ക്

Published on Mar 16, 2026, 07:14 AM | 1 min read

തൃപ്പൂണിത്തുറ: നവവരനും വധുവിനും "സർപ്രൈസ്’ നൽകാനായി വിവാഹദിവസം കൂട്ടുകാർ നൽകിയ പണിയിൽ വധു വേദിയിൽ ബോധംകെട്ടുവീണു. വിവാഹ സൽക്കാരത്തിന്‌ എത്തിയ വേദിക്കുസമീപം കൂട്ടുകാർ ഗുണ്ട് പൊട്ടിച്ചതാണ് വധുവിനും വരനും ഒന്നാംതരം പണിയായത്. സ്‌ഫോടനശബ്ദം താങ്ങാനാകാതെ വധു അവശയായി വീണു. തുടർന്ന് വധുവിനെയുംകൊണ്ട് വരനും കൂട്ടരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു.


അവിടെ വധുവിന് ഡ്രിപ്പ് ഇട്ടു. ഞായർ വൈകിട്ട് മരടിലെ ഹാളിലായിരുന്നു വിവാഹ റിസപ്ഷൻ. വൈറ്റിലയ്ക്കടുത്താണ് വധുവിന്റെ വീട്‌. രാത്രി 7.30 ഓടെ ആശുപത്രിയിൽ വിവാഹവണ്ടി എത്തിയത്‌ കണ്ട് ജീവനക്കാരും മറ്റുള്ളവരും എന്തെന്നറിയാനായി ഓടിക്കൂടി. ഡ്രിപ്പ് നൽകിയതോടെ വധു ഉണർന്നു. വീണ്ടും റിസപ്ഷൻ ഹാളിലേയ്ക്ക് വരനോടൊപ്പം യാത്രതിരിച്ചു. വിവാഹദിനത്തിൽ കൂട്ടുകാർ നൽകിയ ഇ‍ൗ ‘സമ്മാനം’ നവദമ്പതികൾ ജീവിതത്തിലൊരിക്കലും മറക്കാനിടയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home