ad
Deshabhimani

കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കും കാത്ത് ലാബും; ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

kottayam
വെബ് ഡെസ്ക്

Published on Dec 24, 2025, 06:22 AM | 1 min read

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെയുള്ളവ ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർജിക്കൽ ബ്ലോക്ക്, പാരാമെഡിക്കൽ ഹോസ്റ്റൽ, കാത്ത് ലാബ്, ബയോഗ്യാസ് പ്ലാന്റ്, നവീകരിച്ച ഒപി വിഭാഗം, ലാക്‌റ്റേഷൻ യൂണിറ്റ് തുടങ്ങിയവ നിർമാണം പൂർത്തിയായി. നിലവിലുള്ള ഏഴ് ഓപ്പറേഷൻ തീയറ്ററുകൾക്ക് പുറമെ ഏഴെണ്ണം കൂടി പ്രവർത്തനസജ്ജമായിട്ടുണ്ട്. ബാക്കിയുള്ള ജോലികൾ കൂടി പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. സഹകരണ മന്ത്രി മന്ത്രി വി എൻ വാസവൻ യോഗത്തിൽ പങ്കെടുത്തു.


മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. 36 കോടി രൂപയുടെ കാർഡിയോളജി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. 10 കോടി രൂപയുടെ ഇൻഫെക്ഷ്യസ് ഡിസീസ് ബ്ലോക്കിന്റെ നിർമാണം നടന്നു വരുന്നു. പുതിയ മെൻസ് ഹോസ്റ്റൽ നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി. എമർജൻസി മെഡിസിനിൽ പിജി ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.


നിലവിൽ ഉപയോഗിക്കാത്ത ഇഎഫ്ജി ബ്ലോക്ക് പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകി. ആശുപത്രിയിലേക്ക് വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള 110 കെവി സബ്‌സ്റ്റേഷന്റെ നിർമാണം സംബന്ധിച്ച് വൈദ്യുതി മന്ത്രിയെയും കിഫ്ബി പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.


ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരും യോഗത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home