Deshabhimani

print edition പാലിയേക്കര ടോള്‍ ബൂത്തുകള്‍ തുറന്ന് സുരേഷ് ഗോപി എംപിയുടെ നാടകം

suresh gopi paliyekkara
വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

പാലിയേക്കര : പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിൽ സ്വന്തം യാത്ര തടസ്സപ്പെട്ടതോടെ ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് സുരേഷ് ഗോപി എംപിയുടെ നാടകം. മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സുരേഷ്ഗോപി ഇത്തരമൊരു നീക്കം നടത്തിയതെന്ന് വിമര്‍ശം ഉയരുന്നുണ്ട്. കൊച്ചിയിലേക്ക് പോകുന്നതിനായി വൈകിട്ട് 5.45ഓടെയാണ് സുരേഷ് ഗോപി പാലിയേക്കര ടോൾ പ്ലാസയിലെത്തിയത്. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ സുരേഷ് ഗോപിയും സ്റ്റാഫും പൊലീസും വാഹനങ്ങളില്‍ നിന്നിറങ്ങി ടോൾ പ്ലാസയിലെ 12 ബൂത്തുകളും തുറന്നുകൊടുക്കുകയായിരുന്നു. 10 മിനിറ്റോളം വാഹനങ്ങൾ ടോൾ നല്‍കാതെ ഇതുവഴി കടന്നുപോയി.


ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്, നിരക്ക്, ദേശീയപാത നിർമാണത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ എംപി ഇതുവരെയും തയ്യാറായിട്ടില്ല. വർഷങ്ങളായി യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം യാത്ര തടസ്സപ്പെട്ടപ്പോൾ മാത്രമാണ് സുരേഷ് ഗോപി ഇത്തരമൊരു നാടകവുമായി രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home