ad
Deshabhimani

print edition സുരേഷ്‌ ഗോപിയുടെ അപ്പീലിൽ നോട്ടീസ്‌

suresh gopi
വെബ് ഡെസ്ക്

Published on Jul 28, 2026, 01:02 AM | 1 min read

ന്യൂഡൽഹി: മതചിഹ്നം ദുരുപയോഗിച്ച് വോട്ട്‌ നേടിയതിനാൽ ലോക്‌സഭാം​ഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനിൽക്കുമെന്നും വിചാരണ നേരിടണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയുടെ അപ്പീലിൽ നോട്ടീസയച്ച്‌ സുപ്രീംകോടതി.


ഹർജിക്കാരനും സിപിഐ നേതാവുമായ എ എസ്‌ ബിനോയിക്കാണ്‌ ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, അലോക്‌ ആരാധെ എന്നിവരുടെ ബെഞ്ച്‌ നോട്ടീസയച്ചത്‌. തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുരേഷ്‌ ഗോപി മതചിഹ്നങ്ങൾ ദുരുപയോഗിച്ചതിന്‌ പുറമേ സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌തുവെന്നും ഹർജിക്കാരൻ ഹൈക്കോടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home