ad
Deshabhimani

കാസർകോട്‌ 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍

tobacco-products
വെബ് ഡെസ്ക്

Published on Mar 28, 2025, 04:06 PM | 1 min read

കാഞ്ഞങ്ങാട്: 1624 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി

സൂപ്പർമാർക്കറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മഡിയനിലെ സൂപ്പർമാർക്കറ്റ് ഉടമയായ കാസർകോട് തളങ്കര കൊറക്കോട്ടെ കെ എം ജാബിറി(40)നെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസംരാത്രിയാണ് പൊലീസ് സംഘം മഡിയനിലെ സൂപ്പർ മാർക്കറ്റിൽ പരിശോധനക്കെത്തിയത്. ജാബിറിനെ ചോദ്യം ചെയ്തപ്പോൾ മഡിയൻ കൂലോത്തിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ കട്ടിലിനടിയിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായി വെളിപ്പെടുത്തി. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ച 1624 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home