Deshabhimani

print edition ബന്ധുനിയമനത്തിൽ സണ്ണി ജോസഫിന്‌ ട്രാക്ക്‌ റെക്കോഡ്‌: എം വി ജയരാജൻ

MV Jayarajan.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സണ്ണി ജോസഫ്‌ ആദ്യമായല്ല ബന്ധുനിയമനം നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. ബന്ധു നിയമനത്തിന്റെ ട്രാക്ക് റെക്കോഡുമായാണ്‌ അദ്ദേഹം മന്ത്രിപദവിയിലിരിക്കുന്നത്‌.


പരിയാരം മെഡിക്കൽ കോളേജിൽ അർഹതപ്പെട്ടവരെ മറികടന്ന്‌ മകൾക്ക് സീറ്റ് വാങ്ങിനൽകി. 24,945 –ാം റാങ്കുകാരിയായ മകൾക്കാണ്‌ ചട്ടംലംഘിച്ച് പ്രവേശനം നൽകിയത്. സഹോദരനും സഹോദരിക്കും വിവിധ സഹകരണ ബാങ്കുകളിൽ നിയമനം നൽകി– അദ്ദേഹം പറഞ്ഞു.


സണ്ണി ജോസഫിന്റെ അളിയൻ ബെന്നി തോമസ്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നപ്പോൾ കുളം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ വിജിലൻസ്‌ കേസുണ്ടായി. ഉമ്മൻചാണ്ടി സർക്കാരാണ്‌ കേസ്‌ ഒതുക്കിയത്‌.


ഇരിട്ടി കോളേജിൽ ഡയറക്ടറായി നിരവധി കോൺഗ്രസ്‌ നേതാക്കളെ തഴഞ്ഞ്‌ ബെന്നി തോമസിനെ നോമിനേറ്റ്‌ ചെയ്‌തു. കണ്ണൂരിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ പത്തോളം പേരെ നിയമിച്ചു.


കഴിഞ്ഞ 30 വർഷത്തിനിടയിലായിരുന്നു ഈ നിയമനങ്ങളെല്ലാം. ഇതു സംബന്ധിച്ച് പല പരാതികളും കോൺഗ്രസുകാർ തന്നെ ഹൈക്കമാൻഡിന് അയച്ചിട്ടുണ്ട്‌.


രാഷ്ട്രീയനിയമനം എന്ന്‌ നിലവിലെ നിയമനത്തെ ന്യായീകരിക്കുന്ന സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽത്തന്നെ വിമർശം ഉയർന്നതായാണ് മാധ്യമ റിപ്പോർട്ടുകളുമെന്ന്‌ ജയരാജൻ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home