'പവർ കട്ടല്ല, പവർ ഫെയിലിയർ'; കുറച്ച് ദിവസം പ്രയാസമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് (Photo: Screengrab)
കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് പവർ കട്ടല്ല, പവർ ഫെയിലിയർ ആയിരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങുന്നതെന്നാണ് നൽകുന്ന വിശദീകരണം.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിൽ വ്യാപകമായി വൈദ്യതി വിതരണത്തിൽ തടസം നേരിടുകയും ജനങ്ങളിൽ നിന്ന് എതിർപ്പുകളും ഉയർന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. കടം എടുക്കൽ- കടപ്പത്രമാക്കി, മോടി പിടിപ്പിക്കൽ- അറ്റകുറ്റ പണിയാക്കി ഇപ്പോൾ പവർ കട്ടിനെ- പവർ ഫെയിലിയറും ആക്കിയെന്നാണ് സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നത്. ആദ്യമൊക്കെ പ്രയാസം ഉണ്ടായാലും പോകെ പോകെ ശീലമായിക്കോളും എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും പലരും ചോദിക്കുന്നു.
പവർ കട്ടിനൊക്കെ ഫ്രീക്ക് പേരായി, ഇതാണ് ഇന്ദിര കട്ട്, പേടിക്കേണ്ട ഈ പവർ ഫെയിലിയർ വെറും അഞ്ച് വർഷത്തേയ്ക്ക് മാത്രം.. ഇങ്ങനെ നീളുന്നു മന്ത്രിയുടെ പ്രതികരണത്തിനെതിരെയുള്ള പരിഹാസ കമന്റുകൾ. ഇതല്ലാതെ മറ്റെന്തെങ്കിലും ന്യായീകരണം കണ്ടെത്തുവാനും പലരും അഭിപ്രായപ്പെടുന്നുണ്ട്.










0 comments