ആർഎസ്‌എസ് തിരിച്ചുവരവിന് അവസരമൊരുക്കിയത് അടിയന്തരാവസ്ഥ: സുനിൽ പി ഇളയിടം

കോഴിക്കോട്: ഗാന്ധിവധത്തോടെ മുഖം നഷ്ടമായ ആർഎസ്‌എസിന് തിരിച്ചുവരാൻ അവസരമൊരുക്കിയത് അടിയന്തരാവസ്ഥയാണെന്ന് സുനിൽ പി ഇളയിടം. 25 വർഷം പിൻവാങ്ങിനിന്ന ആർഎസ്‌എസ് അടിയന്തരാവസ്ഥ അവസരമാക്കിയാണ് തിരിച്ചുവരവ് നടത്തിയത്. ‘ഹിംസയുടെ ആഗോള രാഷ്‌ട്രീയം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാത്മകമായ ദേശീയതയാണ് ഇന്ത്യൻ പൊതുബോധത്തിൽ വേരുറപ്പിച്ചിരിക്കുന്നത്. ആ വേരുകൾ മുറിച്ചുമാറ്റപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ് വി മെഹ്‌ജൂബ് അധ്യക്ഷനായി. ഡോ. മാളവിക ബെന്നി, കെ ടി കുഞ്ഞിക്കണ്ണൻ, പ്രൊഫ. എ കെ രാമകൃഷ്ണൻ, എ കെ രമേശ്, പ്രൊഫ. കെ എം സീതി, എം സി നാസർ എന്നിവർ സംസാരിച്ചു. അക്ഷയ മുകുൾ എഴുതി എൻ എസ് സജിത്, ഡോ. വി അബ്ദുൾ ലത്തീഫ് എന്നിവർ വിവർത്തനംചെയ്ത ‘ഗീതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും’ പുസ്തകം സുനിൽ പി ഇളയിടം കോയ മുഹമ്മദിന് നൽകി പ്രകാശിപ്പിച്ചു.











0 comments