print edition ആനന്ദിന്റേത് നീതിയാൽ പ്രചോദിതമായ എഴുത്ത് : സുനിൽ പി ഇളയിടം

ആനന്ദ് പ്രമേയപരമായും ദാർശനികമായും ഭാഷാസ്വരൂപത്തിന്റെ തലത്തിലും ആഖ്യാന ഘടനാതലത്തിലും നമ്മുടെ സാഹിത്യമണ്ഡലത്തെ അഴിച്ചുപണിതുവെന്ന് പറയാം. നീതി എന്ന പ്രശ്‌നത്തെ നിലനിർത്തുകയും അതിനെ മുൻനിർത്തി നമ്മുടെ സാഹിത്യവിചാരത്തെ മൗലികമായ ഒരു നൈതിക അന്വേഷണമാക്കി മാറ്റുകയും ചെയ്‌തു.
ഇതേ അളവിൽ നീതിയാൽ പ്രചോദിതമായ മറ്റേതെങ്കിലും ഒരു എഴുത്ത് നമ്മുടെ മുന്നിലുണ്ടോ എന്ന് സംശയമാണ്. അരനൂറ്റാണ്ടിലധികംനീണ്ട രചനാജീവിതംകൊണ്ട് ഭാഷയ്‌ക്കും ഭാവനാത്മകതയ്‌ക്കും അത്യന്തം സവിശേഷമായ ഉള്ളടക്കം നൽകിയ എഴുത്തുകാരനാണ് ആനന്ദ്. അതുല്യമായ ആ നീതി വിചാരത്തിന് ലഭിക്കുന്ന പുരസ്‌കാരം വാസ്‌തവത്തിൽ മലയാളം അതിന്റെ ആത്മബലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. ആനന്ദിന് ലഭിക്കുന്ന പുരസ്‌കാരം നമ്മുടെ ഭാഷയുടെ മഹിമയെക്കൂടി പ്രകാശിപ്പിക്കുന്ന ഒന്നാണ്.









0 comments