ad
Deshabhimani

print edition വൈദ്യുതി ഉപയോഗം കുറഞ്ഞു; ഞായറാഴ്‌ച ഉപയോഗിച്ചത്‌ 89.94 ദശലക്ഷം 
യൂണിറ്റ്‌

kseb

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന്‌ താഴെയെത്തി. ഞായറാഴ്‌ച 89.94 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്.


ഏപ്രിൽ 27ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉപയോഗമായ 118.26 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 28 ദശലക്ഷം യൂണിറ്റിന്റെ കുറവാണ്‌ രേഖപ്പെടുത്തിയത്.

​പരമാവധി ആവശ്യത്തിലും കുറവുണ്ടായി.


ഏപ്രിലിൽ വൈകുന്നേരത്തെ ആവശ്യം 6033 മെഗാവാട്ട് വരെ എത്തിയിരുന്നു. ഞായറാഴ്‌ച 5107 മെഗാവാട്ടിലേക്ക് ചുരുങ്ങി. വേനൽമഴ ലഭിച്ചതോടെ എസി പോലുള്ളവയുടെ ഉപയോഗം കുറഞ്ഞതാണ് പ്രധാന കാരണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home