ad
Deshabhimani

സമ്മർ ബമ്പർ ലോട്ടറി

പത്ത് കോടിയുടെ ഭാ​ഗ്യശാലി സൂപ്പർമാർക്കറ്റ് തൊഴിലാളിയായ പത്മനാഭൻ

Lottery

സമ്മാനർഹമായ ടിക്കറ്റുമായി പത്മനാഭന്‍ (ഇ‌ടത്)

വെബ് ഡെസ്ക്

Published on Mar 30, 2026, 07:12 PM | 1 min read

പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഭാ​ഗ്യശാലിയെ കണ്ടെത്തി. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണ് ആ കോടിപതി. പരപ്പനങ്ങാടി സ്വദേശിയായ പത്മനാഭൻ സൂപ്പർമാർക്കറ്റ് തൊഴിലാളിയാണ്. SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് എസ്ബിഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി.


സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല താനെന്നും 'ബമ്പർ' ആയതുകൊണ്ട് മാത്രം എടുത്തതാണ് ടിക്കറ്റെന്നും പത്മനാഭൻ പറയുന്നു. ആ തീരുമാനം ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് ആകുമെന്ന് പത്മനാഭൻ കരുതിയിരുന്നില്ല. കഴിഞ്ഞ 26-ന് കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് പാലക്കാട് നിന്ന് പത്മനാഭൻ സമ്മാനർഹമായ ടിക്കറ്റ് എടുത്തത്.


കഴിഞ്ഞ എട്ടുവർഷമായി കോഴിച്ചെനയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയാണ് പത്മനാഭൻ. ചൊവ്വാഴ്ച രാവിലെയാണ് താനാണ് ആ കോടിപതിയെന്ന് പത്മനാഭൻ അറിയുന്നത്. ഭാര്യ സ്മിതയും പത്താംക്ലാസ് വിദ്യാർത്ഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാർവണയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home