സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാം; 10 കോടി രൂപയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. SB 517026 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ലഭിക്കുന്നത്. SE660573 ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. SA 517026, SB 517026, SC 517026, SD 517026, SE 517026, SG 517026 എന്നിവയ്ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.
SA 142382, SA 296152, SB 431602, SB 524318, SC 137259, SC 541650, SD 287445, SD 734008, SE 558483, SE 586727, SG 215482, SG 780768 എന്നീ ടിക്കറ്റുകൾക്കാണ് 5 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
വില്പനയിൽ റെക്കോഡിട്ടാണ് ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. 39 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ആയിരുന്നു സമ്മർ ബമ്പർ ടിക്കറ്റുകളുടെ ആകെ വില്പന. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമായത്. 250 രൂപയായിരുന്നു വില.










0 comments