Deshabhimani

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

SUICIDE NURS
വെബ് ഡെസ്ക്

Published on May 13, 2025, 08:54 AM | 1 min read

കോട്ടയം: കോട്ടയം പാലായിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിംഗ് കോളജ് വിദ്യാർഥിനി സിൽഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. എട്ടാം ക്ലാസ്സ്‌ മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിൽ പറയുന്നു.


തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയാണ് സിൽഫാ.


അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.







deshabhimani section

Related News

View More
0 comments
Sort by

Home