print edition കേരളം ദെെവത്തിന്റെ സ്വന്തം സ്വർഗമായി : സുഹാസിനി

തിരുവനന്തപുരം
പത്ത് വർഷംകൊണ്ട് കേരളം ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ദൈവത്തിന്റെ സ്വന്തം സ്വർഗമായി മാറിയെന്ന് നടി സുഹാസിനി മണിരത്നം. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാക്ഷരതയിലുമൊക്കെയുള്ള കേരളത്തിന്റെ പുരോഗതി രാജ്യത്തിന് വഴികാട്ടിയാണ്. ‘കൾച്ചറൽ ഡെവലപ്‌മെന്റ്, ഹെറിറ്റേജ് ആൻഡ് ടൂറിസം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഉൾച്ചേർക്കലും മാതൃകയാണ്. വിശ്വമാനവികതയുടെ ഉദാത്തമായ അടയാളമാണ് ഈ മണ്ണ്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് മലയാളി കുടിയേറുമ്പോഴും സാംസ്കാരിക വേരുകൾ കൈവിടാറില്ല. എല്ലാ മതങ്ങളിൽപ്പെട്ടവർക്കും സമാധാനപരമായി ജീവിക്കാൻ സാധ്യതയൊരുക്കിയ സംസ്ഥാനമാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയാണിതെന്നും സുഹാസിനി പറഞ്ഞു.









0 comments