ad
Deshabhimani

തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ

sudheer karamana

സുധീർ കരമന, ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 21, 2026, 12:06 PM | 1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സുധീർ കരമന. പ്രശസ്ത നടനായ കരമന ജനാർദ്ദനന്റെ മകനാണ്.


കേന്ദ്രീയ വിദ്യാലയ പട്ടം സ്കൂളിൽ പഠിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൂമിശാസ്ത്ര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് ബിരുദവും നേടി. ബിരുദാനന്തരം തിരുവനന്തപുരത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ജോലി ചെയ്തു . തുടർന്ന് 1993 ൽ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലും ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. പിന്നീട് 1998 ൽ ഖത്തറിൽ നിന്ന് മടങ്ങി വെങ്ങാനൂരിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ചേർന്നു. തിരുവനന്തപുരത്തെ വെങ്ങാനൂരിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home