ad
Deshabhimani

ഇ- ഓട്ടോറിക്ഷകൾക്ക് സബ്സിഡി: ഇപ്പോള്‍ അപേക്ഷിക്കാം

e autos
വെബ് ഡെസ്ക്

Published on Mar 04, 2026, 03:57 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ- മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ സബ്സിഡി നിരക്കിൽ വാങ്ങാം. 30,000 രൂപയുടെ സബ്സിഡിക്ക് ഇന്നു മുതൽ അപേക്ഷ നൽകാം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.


ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.


അപേക്ഷകൾ https://transportservices.nic.in/KeralaEV/#/dashboard/service-info എന്ന ലിങ്ക് വഴി നൽകണം. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഇതുവരെ പദ്ധതിയിൽ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമാണ് സബ്സിഡി. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home