ad
Deshabhimani

print edition നീറ്റ് കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍

neet.

നീറ്റ്‌ എഴുതാൻ വഴുതക്കാട് ഗവ. വനിതാ കോളേജിൽ എത്തിയ വിദ്യാർഥിഥികളുടെയും രക്ഷിതാക്കളുടെയും തിരക്ക്

വെബ് ഡെസ്ക്

Published on May 04, 2026, 12:01 AM | 1 min read

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷ എളുപ്പമായിരുന്നെന്നാണ് വിദ്യാര്‍ഥികളുടെ വിലയിരുത്തല്‍.


എളുപ്പമായത് കൊണ്ടുതന്നെ കട്ട് ഓഫ് മാര്‍ക്ക് കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കെമിസ്ട്രി, ബയോളജി എന്നിവ എളുപ്പമായിരുന്നെങ്കിലും ഫിസിക്സിൽ ഉത്തരം നൽകാനുള്ള സമയം കുറഞ്ഞതായി പലരും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്‌ ഒന്നേകാൽലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.


ഞായറാഴ്ച പകല്‍ രണ്ടുമുതല്‍ അഞ്ച് വരെയായിരുന്നു പരീക്ഷ. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 22,79,743 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 58.46 ശതമാനം പെണ്‍കുട്ടികളായിരുന്നു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home