ad
Deshabhimani

സെൽഫി ഭ്രമം പണിയായി: ട്രെയിനിന് മുകളിൽ നിന്ന് വിദ്യാർത്ഥിക്ക് ഷോക്കേറ്റു

SHOCK

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 03, 2026, 02:53 PM | 1 min read

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാനാണ് (18) ഗുരുതരമായി പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലായിരുന്നു വിദ്യാർത്ഥികൾ കയറിയത്. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ സിനാൻ, ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു.


സിനാനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സിനാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. ട്രെയിനിന് മുകളിൽ കയറുന്നതും സെൽഫി എടുക്കുന്നതും അതീവ അപകടകരവും നിയമവിരുദ്ധവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home