Deshabhimani

ആർഎസ്എസ് പ്രചാരകനെ പങ്കെടുപ്പിച്ച് കേന്ദ്ര സര്‍വകലാശാല സെമിനാർ‍; വിദ്യാർഥികള്‍ പ്രതിഷേധിച്ചു

students protest kasaragodu

കേന്ദ്ര സർവകലാശാലയിലെ കാവിവത്കരണത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 10:45 AM | 1 min read

കാസർകോട്: കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി പങ്കെടുപ്പിക്കുന്ന വന്ദേമാതരം സെമിനാറിനെതിരെ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ രം​ഗത്തുവന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികമെന്ന പേരിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.


sfi protestപൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരിക്കേറ്റു


വിദ്യാർഥികളുടെ എതിർപ്പുകളെ അവ​ഗണിച്ച് വന്ദേമാതരം സെമിനാർ ആരംഭിച്ചു. ഇതോടെ വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ചു. ദേശീയ തലത്തിൽ തന്നെ ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ സർവകലാശാല സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായി കൊണ്ടുവരുന്നത് കാവിവത്കരണത്തിന്റെ ഭാ​ഗമായാണെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇത് ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.


'ജെ നന്ദകുമാർ ​ഗോ ബാക്ക്' വിളിച്ചാണ് പ്രതിഷേധം. സെമിനാർ നടത്തുന്ന ഹാൾ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. ഹാളിന് സമീപമാണ് വിദ്യാർഥികളും മുദ്രാവാക്യം വിളികളുമായി വന്നത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും ഒരുക്കിയിട്ടുണ്ട്. സെമിനാർ നടക്കുന്ന ഹാളിലേയ്ക്ക് വിദ്യാർഥികളെ കയറ്റിവിടാതെ പൊലീസ് തടഞ്ഞു. ഇതിന്റെ ഭാ​ഗമായി പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിദ്യാർഥികളുടെ നേരെ അക്രമം നടത്തുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെ പെൺകുട്ടികളെ ഉൾപ്പെടെ കൈയ്യേറ്റം ചെയ്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സെയ്‌ദ് എസ് അലി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പരിക്കേറ്റു.


sfi protestപൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ സെയ്‌ദ്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടി


സസർവകലാശാല കാവിവത്കരണത്തിനുള്ള ഉപകരണമാക്കി മാറ്റാനുള്ളതല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് സർവകലാശാല സർക്കുലർ ഇറക്കിയത്. വന്ദേമാതര ആലാപനം തടഞ്ഞാൽ വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്.


മൂന്നുവർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. ഇത് ഭീഷണിപ്പെടുത്താനുള്ള നീക്കമാണെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിദ്യാർഥികളും പ്രതികരിച്ചിരുന്നു. ചൊവ്വ, ബുധൻ എന്നീ രണ്ട് ദിവസങ്ങളിലായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. നന്ദകുമാർ ക്യാമ്പസിലെത്തിയാൽ തടയുമെന്നും മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാമ്പസ് സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും എസ്എഫ്‌ഐ നേതൃത്വം അറിയിച്ചിരുന്നു.


sfi protestപൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home