സ്റ്റുഡന്റ് നഴ്സസ് അസോ. സംസ്ഥാന സമ്മേളനം എറണാകുളത്ത്

കൊച്ചി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനവും കലോത്സവവും "ധനക് 2026’ വ്യാഴം, വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നടക്കും. വ്യാഴം രാവിലെ 8.30ന് കലൂർ റിന്യൂവൽ സെന്ററിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനംചെയ്യും.
സംസ്ഥാന ചെയർപേഴ്സൺ അബിൻ വിനോദ് അധ്യക്ഷനാകും. ചലച്ചിത്രനടൻ സണ്ണി വെയ്ൻ, പിന്നണിഗായകൻ അരവിന്ദ് ദിലീപ് നായർ തുടങ്ങിയവർ മുഖ്യാതിഥികളാകും.
ഒരേസമയം അഞ്ച് വേദികളിലായി കലാമത്സരങ്ങൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും. വിജയികൾക്ക് സമാപന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളായ അബിൻ വിനോദ്, അലീന ഫ്ലെമി ജോസ്, കെ വി ദത്തൻ, എം ബി മഹേശ്വർ, അർഷാദ് സക്കീർ, അഡോണ എം ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.










0 comments