ad
Deshabhimani

വർക്കല ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു

വർക്കല ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു

പ്രിയങ്ക സാഹോ

വെബ് ഡെസ്ക്

Published on Apr 04, 2026, 10:10 PM | 1 min read

വർക്കല : അവധിയാഘോഷിക്കാൻ വർക്കലയിലെത്തിയ വിദ്യാർഥിനി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.


ബംഗളൂരുവിൽ പൈലറ്റ് കോഴ്‌സ് വിദ്യാർഥിനിയായ പ്രിയങ്കയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് വർക്കലയിലെത്തിയത്. ശനിയാഴ്ച കടലിൽ കുളിക്കുന്നതിനിടെ പ്രിയങ്കയും സുഹൃത്തുക്കളും തിരയിൽപ്പെടുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് പ്രിയങ്ക മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവതികൾ രക്ഷപ്പെട്ടു.


ഒഡീഷ ഖോർഡ സ്വദേശി ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് പ്രിയങ്ക. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home